ഞങ്ങളെക്കുറിച്ച്
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കംപ്യൂട്ടര്‍ മാഗസിന്‍
ആണ് ഇന്‍ഫോകൈരളി. വിവര സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള നവീന സാങ്കേതിക
വിദ്യകള്‍ ജീവിതത്തിന്റെ എല്ലാത്തുറകളിലും ഗണ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന
ഒരുകാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. കമ്പ്യൂട്ടറും, മൊബൈല്‍ഫോണും,
ഇന്റര്‍നെറ്റുമെല്ലാം ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കോണ്ടിരിക്കുന്നു.
പുതിയ സാങ്കേതിക വിദ്യകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന സാധാരണക്കാരുടെ
ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന്, നവീന സാങ്കേതികതയുടെ ബാലപാഠങ്ങള്‍ മുതല്‍
സങ്കീര്‍ണ്ണമായ് വസ്തുതകള്‍ വരെ ലളിതമായി വിശദീകരിച്ചു കൊടുത്ത് അവരെയും
ഈ സാങ്കേതിക വിദ്യാധാരയില്‍ ഭാഗഭാക്കാക്കുക എന്ന മഹത്തായ ലക്ഷ്‌യം നിറവേറ്റിക്കൊണ്ടാണ്
ഇന്‍ഫോകൈരളി തന്റെ പ്രചാരണ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്.
കമ്പ്യൂട്ടര്‍- മൊബൈല്‍ - ഇന്റര്‍നെറ്റ് സാങ്കേതിക ത്രയവുമായി
ബന്ധപ്പെട്ട ലേഖനങള്‍, ഗവേഷണ വിവരങ്ങള്‍, പരീശീലന പരിപാടികള്‍ , പൊടിക്കൈകള്‍,
മള്‍ട്ടിമീഡിയയുടെ അനന്ത സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍, വിവര സാങ്കേതികയുമായി
ബന്ധപ്പെട്ട പഠന മേഖലകള്‍, ഈ- ഗവേണസ് തുടങ്ങിയവയെല്ലാം ഈ മാസികയില്‍ കൈകാര്യം
ചെയ്യുന്നുണ്ട് കൂടാതെ അനുബന്ധ സോഫ്റ്റ്വെയറുകളുടെയും, ട്യുട്ടോറിയലുകളുടെയും
ശേഖരം ഈന്‍ഫോ സിഡി എന്ന പേരില്‍ മാസികയ്ക്കൊപ്പം വിതരണം ചെയ്യുന്നുണ്ട്.
മലയാളത്തിലെ ആദ്യത്തെ സിഡി മാഗസിന്‍ എന്ന സ്ഥാനവും ഇന്‍ഫോ സീഡിയ്ക്കുതന്നെ.
ഒരു കംപ്യൂട്ടര്‍ റഫറന്‍സ് ലൈബ്രറി എന്ന നിലയിലാണ് ഈ മാസികയും സീഡിയും
വായനക്കാര്‍ സ്വികരിക്കുന്നതും, സുക്ഷിച്ചു വെയ്ക്കുന്നതും എന്നകാര്യം
മുന്‍ ലക്കങ്ങള്‍ തേടിയുള്ള പുതിയ വായനക്കരുടെ ആവശ്യങ്ങളില്‍ നിന്നും മനസ്സിലാക്കാം.
മാഗസിന്‍ കൂടാതെ കംപ്യൂട്ടറിനെക്കുറിച്ചുള്ള വിവിധ പുസ്തകങ്ങളും ഇന്‍ഫോകൈരളിയില്‍
നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് വളരെപ്പെട്ടെന്ന്
മനസ്സിലാക്കുന്ന രീതിയിലാണ് ഓരോ പുസ്തകവും രചിച്ചിരിക്കുന്നത്. വിവര
സാങ്കേതിക വിദ്യയിലെ എല്ലാ പ്രധാന വിഭാഗങ്ങളെക്കുറിച്ചും ഉള്ള പുസ്തകങ്ങള്‍
ഈ ശ്രേണിയിലുണ്ട്. വിര്‍ച്ച്വല്‍ ടീച്ചര്‍ എന്നപേരില്‍ കണ്ടും കേട്ടും സ്വയം പരിശീലിയ്കാവുന്ന തരത്തിലുള്ള സീഡികളും ഇന്‍ഫോകൈരളി പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.
പ്രസാധക രംഗത്ത് മാത്രമല്ല ഇന്‍ഫോ കൈരളി അതിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്.
വളര്‍ന്നുവരുന്ന തലമുറയ്ക്ക് കംപ്യൂട്ടര്‍ അവഗാഹം ഉണ്ടാക്കുന്നതിന് വേണ്ടി
കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പും, കംപ്യൂട്ടര്‍
സാക്ഷരതാ മിഷനും കൂടി നടത്തുന്ന ഐ.ടി.@ സ്കൂള്‍ എന്ന ബൃഹത്തായ പദ്ധതിയില്‍ ഒരു പ്രധാന പങ്ക് ഇന്‍ഫോകൈരളിയും
വഹിക്കുന്നുണ്ട്
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തിന്റെ മണ്ണില്‍ നിന്നും വിവര സാങ്കേതികയുടെ
കാണാപ്പുറങ്ങളിലേയ്ക്ക്
വെളിച്ചം വീശുന്ന ഇന്‍ഫോ കൈരളി എന്ന മലയാളം കംപ്യൂട്ടര്‍ മാഗസിന്‍ 1999
നവംബറില്‍ കുറുപ്പന്തറയില്‍ നിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. 2005
ഫെബ്രുവരി ലക്കം മുതല്‍ മസികയുടെകൂടെ സി.ഡി.യും ഉള്‍പ്പെടുത്തി. വിവിധ
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, പുതിയ
സോഫ്റ്റ് വെയറുകള്‍, അപ്ഡേറ്റുകള്‍, ഗെയിംസ്, വിദ്യാഭ്യാസ ഉപകരണങ്ങള്‍,
വിനോദങ്ങള്‍ സിനിമാ, കാസറ്റ് റിവ്യൂ, ട്യൂട്ടോറിയല്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന
ഈ സി.ഡി. മലയാളത്തിലുള്ള ആദ്യത്ത കംപ്യൂട്ടര്‍ സി.ഡി.യാണ്, ഇപ്പോള്‍ ആദ്യത്തെ ഡിവിഡി എന്ന സ്ഥാനവും ഇതു കരസ്ഥമാക്കിയിരിയ്ക്കുന്നു.
2000 മുതല്‍ പുസ്തക പ്രസാധനവും ഇന്‍ഫോകൈരളി ആരംഭിച്ചു. കമ്പ്യൂട്ടര്‍ ഗുരുകുലം എന്നായിരുന്നു പ്രഥമശ്രേണിയുടെ പേര്. ഗുരുകുലം എന്ന ഈ പുസ്തക ശ്രേണിയിലെ ഓരോ ഗ്രന്ഥവും ഒരു അദ്ധ്യാപകന്‍ പാഠഭാഗങ്ങള്‍ വിശദമാക്കുന്നതുപോലെ വളരെ ലളിതമായാണ് പ്രതിപാദിച്ചിരിയ്ക്കുന്നത്. തുടര്‍ന്ന് അക്കാദമിക നിലവാരത്തിലും, ഡവലപ്പര്‍മാരെയും പ്രോഗ്രാമര്‍ മാരെയും ലക്ഷ്യമാക്കിയുള്ള പുസ്തകശ്രേണികളും പ്രസിദ്ധീകരിച്ചുതുടങ്ങി. ഇതേവര്‍ഷം തന്നെയാണ് ക്യാറ്റ് സിഡി എന്നപേരില്‍ കണ്ടും കേട്ടും സ്വയം പരിശീലിയ്കാവുന്ന തരത്തിലുള്ള സീഡികളും പ്രസിദ്ധീകരിച്ചുതുടങ്ങിയത്, ഇവ ഇപ്പോള്‍ വിര്‍ച്ച്വല്‍ ടീച്ചര്‍ എന്നപേരിലാണ്‍ വിതരണം ചെയ്തുപോരുന്നത്.
